മുത്തലാഖ് എന്നത് മതപ്രശ്‌നമല്ല മറിച്ച് ലിംഗ നീതിയാണെന്ന് രവിശങ്കര്‍പ്രസാദ്

ravishankar prasad

ഹൈദരാബാദ്: മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മുത്തലാഖ് ഒരു മതപ്രശ്‌നമല്ല, മറിച്ച് ലിംഗ നീതിയാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. സുപ്രീംകോടതിയിലും ലോകസഭയിലും ഇതിനെതിരെ ബില്ല് പാസാക്കിയതാണ്, എന്നിരുന്നാല്‍ കൂടിയും തെലുങ്കാനാ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മുത്തലാഖ് ഇപ്പോഴും പ്രാബല്യത്തിലുള്ളതായും നിയമമന്ത്രി പറഞ്ഞു.

മുത്തലാഖ് എന്നത് ലിംഗനീതിയുടെ അന്തസും സമത്വവും കാണിക്കുന്ന ഒന്നു മാത്രമാണ്. അത് രാജ്യത്തെ തന്നെ പ്രതികൂലമായി തന്നെ ബാധിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ 22 ഇസ്ലാമിക രാജ്യങ്ങള്‍ മുത്തലാഖ് നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ മാത്രം അത് പൂര്‍ണമായും നിര്‍ത്തലാക്കാന്‍ സാധിച്ചിട്ടില്ല. ജനങ്ങള്‍ മതേതരത്വവും വര്‍ഗീയതയും ഉയര്‍ത്തി കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഹൈദരാബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലീം സമുദായങ്ങളില്‍ മൂന്നു തവണ തലാഖ് ചൊല്ലിക്കൊണ്ട് ഭാര്യമാരെ ഉപേക്ഷിക്കുന്ന രീതിയാണ് മുത്തലാഖ്. മുത്തലാഖ് ബില്‍ സുപ്രീംകോടതി പാസാക്കിയിട്ടുണ്ട്. വിവാഹമോചനങ്ങള്‍ ഇത്തരത്തില്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Top