മുത്തലാഖ് ബില്‍ രാജ്യസഭയുടെ ശീതകാല സമ്മേളനത്തിലേയ്ക്ക് മാറ്റിവച്ചു

ന്യൂഡല്‍ഹി: അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തില്‍ മുത്തലാഖ് ബില്‍ രാജ്യസഭയുടെ വര്‍ഷകാല സമ്മേഷനത്തില്‍ പരിഗണിക്കില്ലെന്ന് ചെയര്‍മാന്‍ വെങ്കയ്യ നായിഡു. ഇന്നാണ് വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിനം. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായതിനാല്‍ അടുത്ത സമ്മേളനത്തില്‍ ബില്‍ പരിഗണിക്കും. അതിനു മുന്‍പ് ബില്‍ ഓര്‍ഡിനന്‍സായി ഇറക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസമാണ് കുറ്റാരോപിതരായ പുരുഷന്‍മാര്‍ക്ക് ജാമ്യം നല്‍കുന്നതിനുള്ള വകുപ്പ് കൂടി ബില്ലില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്.

മുത്തലാഖ് വഴി വിവാഹമോചനം നടത്തിയാല്‍ ഭര്‍ത്താവിന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നല്‍കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഭര്‍ത്താക്കന്മാര്‍ക്ക് ജാമ്യം അനുവദിക്കണമെന്നത് പ്രതിപക്ഷത്തിന്റെ ആവശ്യമായിരുന്നു. ജാമ്യം നല്‍കാന്‍ മജിസ്ട്രേറ്റിന് അധികാരമുണ്ടാകും. ജീവനാംശം ആവശ്യപ്പെട്ട് ഭാര്യയ്ക്ക് മജിസ്ട്രേറ്റിനെ സമീപിക്കാം. പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരക്ഷണാവകാശവും ഭാര്യയ്ക്ക് ആവശ്യപ്പെടാം തുടങ്ങിയ വ്യവസ്ഥകളെല്ലാം ബില്ലില്‍ പരാമര്‍ശിക്കുന്നുണ്ട്.

Top