ഡല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് വിഷയത്തിലെ ഹര്‍ജി ഹൈക്കോടതി കേസ് പരിഗണിക്കുന്നതിന് മുന്‍പ് കേള്‍ക്കാമെന്ന് സുപ്രീംകോടതി. എം സ്വരാജ് നല്‍കിയ നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരായ കെ ബാബുവിന്റെ അപ്പീലാണ് സുപ്രീംകോടതി നിലവില്‍ പരിഗണിക്കുന്നത്. സ്വരാജിന്റെ ഹര്‍ജിയില്‍ വാദം തുടരുകയാണെന്നും ഹൈക്കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും കെ ബാബുവിന്റെ അഭിഭാഷകന്‍ ഉന്നയിച്ചപ്പോളാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിന് മുന്‍പ് ബുധനാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കും. അതേസമയം, കെ ബാബുവിനോടും എം സ്വരാജിനോടും വാദങ്ങള്‍ എഴുതി നല്‍കാന്‍ ജസ്റ്റീസുമാരായ അനിരുദ്ധ ബോസ്, സജ്ജയ് കുമാര്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജിക്കാരനായ കെ.ബാബുവിനായി അഭിഭാഷകന്‍ റോമി ചാക്കോ, എം സ്വരാജിനായി അഭിഭാഷകന്‍ പി.വി ദിനേശ് എന്നിവര്‍ ഹാജരായി.