തുടര്‍ച്ചയായി 45 തവണ പുഷ്അപ്; കൈയ്യടി നേടി വിവാദ മുഖ്യമന്ത്രി ബിപ്ലബ് ദേബ്

biplav

കൊല്‍ക്കത്ത: ത്രിപുര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബിപ്ലബ് ദേബ് വീണ്ടും ജനശ്രദ്ധ ആകര്‍ഷിക്കുന്നു. കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ തുടര്‍ച്ചയായി 45 തവണ പുഷ്അപ് എടുത്താണ് ബിപ്ലബ് ദേബ് കൈയ്യടി നേടിയിരിക്കുന്നത്.

കോണ്‍ക്ലേവിന്റെ മോഡറേറ്ററും ഇന്ത്യാ ടുഡേയുടെ മാനേജിങ് എഡിറ്ററുമായ രാഹുല്‍ കണ്‍വാളാണ് ബിപ്ലവിനെ പുഷ്അപ് എടുക്കുന്നതിനായി വെല്ലുവിളിച്ചത്. വെല്ലുവിളി ഏറ്റെടുത്ത ദേബ് തുടര്‍ച്ചയായി 45 തവണ പുഷ്അപ് എടുത്തു. മുമ്പ് കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് മുന്നോട്ട് വെച്ച ഫിറ്റ്‌നസ് ചാലഞ്ചും ബിപ്ലവ് ഏറ്റെടുത്തിരുന്നു.

എല്ലാ ദിവസവും സ്ഥിരമായി വ്യായാമം ചെയ്യുന്നതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നാണ് ബിപ്ലവ് പറഞ്ഞ്ത. 15 മിനുട്ടിനുള്ളില്‍ തനിക്ക് 150 പുഷ്അപ് വരെ എടുക്കാനാകുമെന്നും ബിപ്ലവ് വ്യക്തമാക്കി.

Top