ത്രിപുര ബിജെപി ഉപാധ്യക്ഷന്‍ രാജി വച്ചു; കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

അഗര്‍ത്തല: ബിജെപിയില്‍ നിന്ന് രാജി വച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് പാര്‍ട്ടി ത്രിപുര ഉപാധ്യക്ഷന്‍ സുബല്‍ ഭൊവ്മിക്. പടിഞ്ഞാറന്‍ ത്രിപുരയില്‍ നിന്ന് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി നേതാവ് മത്സരിക്കുമെന്നാണ് സൂചന.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രദ്യോട് കിഷോര്‍ മാണിക്യയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നാടകീയമായിട്ടായിരുന്നു സുബല്‍ ഭൊവ്മിക്കിന്റെ രാജി. അനിവാര്യമായ സാഹചര്യത്തില്‍ താന്‍ ബിജെപി വിടുകയാണെന്നാണ് നേതാവ് പ്രതികരിച്ചത്.

നേരത്തെ കോണ്‍ഗ്രസിലായിരുന്ന സുബല്‍ ഭൊവ്മിക് നേതൃത്വവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് ഒരു പ്രാദേശിക പാര്‍ട്ടി രൂപീകരിക്കുകയും പിന്നീട് ബിജെപിയില്‍ ചേരുകയുമായിരുന്നു.

Top