അഗര്‍ത്തല: ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് രാംമാധവ്. പ്രതിമ തകര്‍ക്കപ്പെട്ടതല്ലെന്നും സ്ഥാപിച്ചവര്‍ തന്നെ അതെടുത്ത് മാറ്റുകയായിരുന്നുവെന്നും വാദമുയര്‍ത്തിയാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ത്രിപുരയില്‍ പ്രതിമകള്‍ തകര്‍ക്കപ്പെട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
‘കുറച്ച് ആളുകള്‍ പ്രതിമ സ്ഥാപിച്ചിരുന്നു. അതവര്‍ തന്നെ എടുത്തുമാറ്റിയത് എങ്ങനെയാണ് പ്രതിമ നശിപ്പിക്കലാവുക? ഒരു പ്രതിമ പോലും ത്രിപുരയില്‍ നശിപ്പിക്കപ്പെട്ടിട്ടില്ല. പുറത്തുവരുന്ന അത്തരം വാര്‍ത്തകള്‍ തെറ്റാണ്.’ രാം മാധവ് പറഞ്ഞു.
കൂടാതെ ബിജെപിയെയും ആര്‍എസ്എസിനെയും ആക്രമിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെയും രൂക്ഷവിമര്‍ശനമാണ് രാം മാധവ് നടത്തിയിരിക്കുന്നത്. പ്രതിമകള്‍ നശിപ്പിക്കപ്പെടുന്ന തരത്തിലുള്ള സംഭവങ്ങള്‍ പശ്ചിമബംഗാളിലും ഉണ്ടാകുന്നുണ്ടെന്നും മമതാ ബാനര്‍ജി സ്വന്തം സംസ്ഥാനത്തെക്കുറിച്ച് ആശങ്കപ്പെട്ടതിനു ശേഷം മറ്റിടങ്ങളെക്കുറിച്ചോര്‍ത്ത് അസ്വസ്ഥായായാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.