ത്രിപുരയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ബിജെപി എംഎല്‍എക്കെതിരെ കേസ്

അഗര്‍ത്തല: ത്രിപുരയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ബിജെപി എംഎല്‍എക്കെതിരെ കേസ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് അനുമതിയില്ലാതെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിച്ച മുന്‍ ആരോഗ്യമന്ത്രി കൂടിയായ സുദീപ് റോയ് ബര്‍മനെതിരെയാണ് കേസെടുത്തത്.

കോവിഡ് കെയര്‍സെന്ററില്‍ മതിയായ സൗകര്യങ്ങളിലെന്ന് ഗര്‍ഭിണിയായ രോഗി സമൂഹമാധ്യമത്തിലൂടെ ആരോപണം ഉയര്‍ത്തിയതോടെയാണ് സുദീപ് റോയ് ഇവിടെ എത്തിയത്. പിപിഇ കിറ്റ് ധരിച്ചായിരുന്നു എംഎല്‍എ കോവിഡ് കെയര്‍ സെന്റര്‍ സന്ദര്‍ശിച്ചത്.

സംഭവത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടം എംഎല്‍എയോട് 14 ദിവസം ക്വാറന്റൈനില്‍പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എംഎല്‍എ ഇതിന് തയാറായില്ല.

Top