അഗര്‍ത്തല : ഇടതുപക്ഷ രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ ശ്രമം ചെറുത്തു തോല്‍പ്പിക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. സംസ്ഥാനത്തെ സമാധാനം തകര്‍ക്കാനാണു ബിജെപി ശ്രമം, ത്രിപുരയില്‍ ഇടതുപക്ഷം ശക്തമാണെന്നും വിജയം ഉറപ്പാണെന്നും മണിക് സര്‍ക്കാര്‍ വ്യക്തമാക്കി.
കേരളത്തിലെയും ത്രിപുരയിലെയും ഇടതുപക്ഷ സര്‍ക്കാരുകളെ തോല്‍പ്പിച്ച് ഇന്ത്യയെ സിപിഎം മുക്തമാക്കുമെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ ശ്രമത്തെ രാഷ്ട്രീയമായും ആശയപരമായും സംഘടനാപരമായും ചെറുത്തു തോല്‍പ്പിക്കും. ജാതിയുടെയും മതത്തിന്റെയും വര്‍ഗങ്ങളുടെയും പേരില്‍ വിഭജിച്ചു ഭരിക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ ജനം മണിക് സര്‍ക്കാരിനെ ഉപേക്ഷിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന.
എണ്‍പതുകളിലെ സംഘര്‍ഷാവസ്ഥ തിരികെ കൊണ്ടുവരാനാണു ബിജെപി ശ്രമം. അതു ജനം അനുവദിക്കില്ലന്നും ത്രിപുര മുഖ്യമന്ത്രി അറിയിച്ചു.