സി.പി.എം മുഖ്യമന്ത്രിമാരുടെ തലക്ക് തന്നെ ‘വില’ മാണിക്ക് സർക്കാറിനും വിലയിട്ടു !

അഗര്‍ത്തല: സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളും മുഖ്യമന്ത്രിമാരുമായ പിണറായിക്കും മാണിക് സര്‍ക്കാറിനും മാത്രം രാജ്യത്ത് ‘വില’

നാട്ടില്‍ എത്ര മുഖ്യമന്ത്രിമാരുണ്ടായാലും കേന്ദ്ര മന്ത്രിമാരുണ്ടായാലും വധഭീഷണി തുടര്‍ച്ചയായി വരുന്നതില്‍ തന്നെ കമ്യൂണിസ്റ്റുകളെ എത്രമാത്രം ശത്രു വിഭാഗങ്ങള്‍ ഭയപ്പെടുന്നുവെന്നതിന്റെ സൂചനയുണ്ടെന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

തീയില്‍ കുരുത്ത നേതാക്കള്‍ വര്‍ഗ്ഗീയ കോമരങ്ങളുടെ മുന്നില്‍ പത്തിമടക്കില്ലെന്നും പാര്‍ട്ടി മുന്നറിയിപ്പു നല്‍കുന്നു.

സ്വതന്ത്ര ദിന പ്രസംഗത്തില്‍ സംഘപരിവാറിനെ ചൊടിപ്പിച്ച പരാമര്‍ശം നടത്തിയതിനാലാണ് ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാരിനെതിരായ വധഭീഷണിയെന്നാണ് സംശയം.

in 1

പ്രസംഗം കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ദൂരദര്‍ശന്‍ എഡിറ്റ് ചെയ്യാതെ പ്രക്ഷേപണം ചെയ്യില്ലെന്ന നിലപാട് എടുത്തത് വിവാദമായിരുന്നു.

ഇതേ തുടര്‍ന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി സി.പി-എം-ഡി.വൈഎഫ്.ഐ – എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാണിക് സര്‍ക്കാറിന്റെ പ്രസംഗം വ്യാപകമായി ഇപ്പോള്‍ പ്രചരിപ്പിച്ചു വരികയാണ്.

മണിക് സര്‍ക്കാരിന്റെ തലയറുക്കുന്ന ആളിന് 5.5 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന ‘ലോക കമ്യൂണിസ്റ്റ് വിരുദ്ധ സമിതി’യുടെ പേരിലുള്ള അറിയിപ്പ് റിയാ റോയി എന്നൊരാളാണ് പോസ്റ്റു ചെയ്തിരിക്കുന്നത്. വ്യാജ പേരിലുള്ള ഫേസ്ബുക് അക്കൗണ്ടാണിതെന്നു പൊലീസ് കരുതുന്നു. പെണ്‍കുട്ടിയുടെ ചിത്രത്തോടു കൂടിയ പ്രൊഫൈല്‍ ചിത്രമാണ് നല്‍കിയിരിക്കുന്നത്. സംഭവം വിവാദമായപ്പോള്‍ പോസ്റ്റ് നീക്കം ചെയ്തുവെന്നും ത്രിപുര പൊലീസ് അറിയിച്ചു.

സംഭവം ശ്രദ്ധയില്‍പ്പെട്ടുവെന്നും പശ്ചിമ അഗര്‍ത്തല പൊലീസ് ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഐപിസിയിലെയും ഐടി ആക്ടിലെയും നിയമങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്ന വിദഗ്ധരുടെ സഹായവും കേസില്‍ തേടുമെന്ന് പശ്ചിമ ത്രിപുര ജില്ലാ പൊലീസ് മേധാവിയും അറിയിച്ചു.

in 2

സ്വാതന്ത്ര്യദിനത്തില്‍ തന്റെ പ്രസംഗം ദൂരദര്‍ശന്‍ പ്രക്ഷേപണം ചെയ്തില്ലെന്ന് ആരോപിച്ച് തൊട്ടടുത്ത ദിവസം മണിക് സര്‍ക്കാര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വധഭീഷണിയെത്തിയത്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുനേരെയും വധഭീഷണിയുണ്ടായിരുന്നു. പിണറായിയുടെ തലയറുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്ത് ആണ് ഭീഷണി മുഴക്കിയത്. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ഇയാളെ പിന്നീട് ആര്‍എസ്എസ് പുറത്താക്കുകയായിരുന്നു.

Top