അഗര്‍ത്തല: ദീപാവലി കാലത്ത് ഡല്‍ഹിയില്‍ പടക്കവില്‍പ്പനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സുപ്രീം കോടതി വിധിക്കെതിരെ ത്രിപുര ഗവര്‍ണര്‍.
ഇങ്ങനെ പോയാല്‍ ഹിന്ദുക്കളുടെ ശവസംസ്‌കാരത്തിനും വൈകാതെ വിലക്കുണ്ടാകുമെന്ന് ഗവര്‍ണര്‍ തഥാഗത റോയ് തന്റെ ട്വിറ്ററില്‍ കുറിച്ചു.
ഡല്‍ഹിയിലെ അന്തരീക്ഷ മലീനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ദീപാവലി കാലത്ത് പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ഇപ്പോള്‍ പടക്കങ്ങള്‍ക്കാണ് നിരോധനമുണ്ടായിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടി നാളെ ആരെങ്കിലും ഹിന്ദുക്കളുടെ ശവസംസ്‌കാരത്തിനെതിരെയും ഹര്‍ജി കൊടുത്തേക്കാം എന്നായിരുന്നു തഥാഗത റോയ് ട്വിറ്ററില്‍ കുറിച്ചത്.
ഹിന്ദു സമൂഹത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ആഘോഷത്തെ ഇല്ലായ്മ ചെയ്യുന്നതില്‍ ഹിന്ദുമത വിശ്വാസി എന്ന നിലയില്‍ തനിക്ക് അതിയായ അതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.