അഗര്‍ത്തല: ത്രിപുരയില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രിയെ പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് നടപടി. ആരോഗ്യ മന്ത്രി സുദീപ് റോയ് ബര്‍മനെയാണ് മന്ത്രിസഭയില്‍നിന്നും പുറത്താക്കിയത്. ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഏറ്റെടുത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രചരണത്തിനൊന്നും ബര്‍മന്‍ എത്തിയിരുന്നില്ല. അര്‍ഹതയുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. 2018 ഫെബ്രുവരിയില്‍ നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയില്‍ എത്തിയ ആളാണ് ബര്‍മന്‍. മുഖ്യമന്ത്രി പദത്തിനായി അദ്ദേഹം ശ്രമിച്ചിരുന്നു.