ചിരഞ്ജീവി ചിത്രം ‘വിശ്വംഭര’യില്‍ നായികയായി തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണന്‍ എത്തുന്നു. സെറ്റില്‍ ജോയിന്‍ ചെയ്ത തൃഷയെ ഗംഭീര സ്വീകരണം നല്‍കി ചിരഞ്ജീവിയും സംവിധായകനും നിര്‍മ്മാതാക്കളും വരവേറ്റു. ‘ബിംബിസാര’ ഫെയിം വസിഷ്ഠ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഹൈദരാബാദിലെ സെറ്റില്‍ അടുത്തിടെയാണ് ചിരഞ്ജീവി ജോയിന്‍ ചെയ്തത്. ഈ ഫാന്റസി അഡ്വഞ്ചര്‍ ബിഗ് ബജറ്റ് ചിത്രത്തിനായ് 13 കൂറ്റന്‍ സെറ്റുകളാണ് ടീം ഹൈദരാബാദില്‍ സ്ഥാപിച്ചത്.
പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വിക്രം, വംശി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം 2025 ജനുവരി 10 മുതല്‍ തിയറ്ററുകളിലെത്തും. ചിരഞ്ജീവിയുടെ ഇതുവരെയുള്ള സിനിമകളേക്കാള്‍ ഏറ്റവും ചിലവേറിയ ചിത്രമാണിത്. ചിരഞ്ജീവിയും തൃഷയും ഇതിന് മുന്നെ 2006 സെപ്തംബര്‍ 20-ന് പുറത്തിറങ്ങിയ ‘സ്റ്റാലിന്‍’ എന്ന ചിത്രത്തിലുെ വെള്ളിത്തിരയില്‍ അണിനിരന്നിട്ടുണ്ട്.
ഛായാഗ്രഹണം: ഛോട്ടാ കെ നായിഡു, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, സന്തോഷ് കാമിറെഡ്ഡി, സംഗീതം: എം എം കീരവാണി, ഗാനരചന: ശ്രീ ശിവശക്തി ദത്ത, ചന്ദ്രബോസ്, സ്‌ക്രിപ്റ്റ് അസോസിയേറ്റ്‌സ്: ശ്രീനിവാസ് ഗവിറെഡ്ഡി, ഗന്ത ശ്രീധര്‍, നിമ്മഗദ്ദ ശ്രീകാന്ത്, മയൂഖ് ആദിത്യ, സംഭാഷണങ്ങള്‍: സായി മാധവ് ബുറ, പ്രൊഡക്ഷന്‍ ഡിസൈനര്‍: എ എസ് പ്രകാശ്, വസ്ത്രാലങ്കാരം: സുസ്മിത കൊനിഡേല. ലൈന്‍ പ്രൊഡ്യൂസര്‍: റാമിറെഡ്ഡി ശ്രീധര്‍ റെഡ്ഡി, പിആര്‍ഒ: ശബരി.