കാമുകന്റെ മരണത്തില്‍ ഹൃദയംതകര്‍ന്ന് സഞ്ജയ് ദത്തിന്റെയും റിച്ച ശര്‍മ്മയുടെയും മകള്‍ തൃഷാല ദത്ത് പങ്കുവെച്ച കത്ത് വൈറലാകുന്നു. കാമുകന്റെ മരണം സിനിമാ ലോകത്ത് വന്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് തൃഷാല കത്ത് പങ്കുവെച്ചത്.
കത്തില്‍ കുറിച്ചതിങ്ങനെ…
എന്റെയുള്ളിലെ പഴയ എന്നെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. എന്റെ ആത്മാര്‍ഥ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നു. ഈ കഴിഞ്ഞ ആഴ്ച്ചകള്‍ എനിക്ക് സമ്മാനിച്ചത് വലിയ വേദനകളാണ്. പക്ഷേ പഴയ പോലെയാകാന്‍ ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. ഞാനവനെ മിസ് ചെയ്യുന്നു. ഞാന്‍ അവനെ സ്നേഹിക്കുന്നു. ഞാന്‍ അവനെ ആരാധിച്ചതുപോലെ തന്നെ അവന്‍ എന്നെയും ആരാധിച്ചിരുന്നുവെന്നും തൃഷാല കുറിച്ചു.
ജൂലൈ രണ്ടിനായിരുന്നു കാമുകന്റെ മരണം. കാമുകന്റെ പേരോ മരണകാരണമോ തൃഷാല വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ കാമുകനെക്കുറിച്ച് ഹൃദയംതൊടുന്ന മറ്റൊരു കുറിപ്പ് കൂടി തൃഷാല പങ്കുവച്ചിരിക്കുകയാണ്. സഞ്ജയ് ദത്തിന് ബോളിവുഡ് നടി റിച്ച ശര്‍മയില്‍ ജനിച്ച മകളാണ് തൃഷാല.