തൃശൂര്‍: തൃശൂര്‍ കുതിരാനില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഫിനോയില്‍ ചോര്‍ന്നു. അപകടത്തില്‍ 1000 ലിറ്റര്‍ ഫിനോയിലാണു പ്രദേശത്തെ മണ്ണില്‍ പടര്‍ന്നത്. ജെസിബി ഉപയോഗിച്ച് ഫിനോയില്‍ പടര്‍ന്ന മണ്ണ് നീക്കം ചെയ്യുകയാണെന്നാണ് വിവരം.
അപകടത്തിനു ശേഷം നാലു കിലോമീറ്റര്‍ അകലെയുള്ള നീര്‍ച്ചാലില്‍ രാസവസ്തുവിന്റെ സാന്നിധ്യം കാരണം മീനുകള്‍ ചത്തുപൊങ്ങി. ഇതോടെ സമീപത്തെ മൂന്നു പഞ്ചായത്തുകളിലുള്ളവര്‍ കുടിവെള്ള സ്രോതസുകള്‍ ഉപയോഗിക്കരുതെന്നു അധികൃതര്‍ നിര്‍ദേശം നല്‍കി. മഴ പെയ്യാതിരുന്നതിനാല്‍ ഫിനോയില്‍ കൂടുതല്‍ സ്ഥലത്തേക്കു വ്യാപിക്കാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറയാന്‍ കാരണമായി.