തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനിടെ വെടിമരുന്ന് തെറിച്ചുവീണ് നാലു പേര്‍ക്ക് പരിക്ക്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. പൊള്ളലേറ്റവരെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്ക് ആളുകളെ പ്രവേശിക്കാനുള്ള അനുമതി തടഞ്ഞ് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവ് പുറപ്പെടിവിച്ചിട്ടുണ്ട്.