എട്ടരലക്ഷം രൂപയ്ക്ക് ബ്രിട്ടീഷ് നിര്‍മ്മാതാക്കളായ ട്രയംഫിന്റെ സ്ട്രീറ്റ് ട്രിപിള്‍ എസ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. രണ്ട് കളര്‍ സ്‌കീമുകളിലാണ് 2017 ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ എസ് എത്തുന്നത്.
ഡയബിള്‍ റെഡ്, ഫാന്റം ബ്ലാക് കളര്‍ ഓപ്ഷനുകളാണ് ലഭ്യമാകുക. മുന്‍മോഡലുകളെ അപേക്ഷിച്ച് അഗ്രസീവ്ഷാര്‍പര്‍ ലുക്കാണ് സ്ട്രീറ്റ് ട്രിപിള്‍ എസിനുള്ളതും.
അതേസമയം, ബഗ്‌ഷെയ്പ്ഡ് ഡ്യൂവല്‍ ഹെഡ്‌ലാമ്പുകള്‍ക്ക് മാറ്റം വരുത്താന്‍ ട്രയംഫ് ഒരുങ്ങിയിട്ടില്ല. പുതിയ ബോഡി പാനല്‍, അപ്‌ഡേറ്റഡ് ഫ്രണ്ട്‌റിയര്‍ മഡ്ഗാര്‍ഡുകള്‍ എന്നിവയും 2017 സ്ട്രീറ്റ് ട്രിപിള്‍ എസില്‍ ശ്രദ്ധേയം.
166 കിലോഗ്രാം ഭാരത്തിലെത്തുന്ന സ്ട്രീറ്റ് ട്രിപിള്‍ എസ്, ശ്രേണിയിലെ ഏറ്റവും ഭാരം കുറഞ്ഞ താരമാണെന്ന് ട്രയംഫ് വ്യക്തമാക്കി.
പുതിയ കാം, പിസ്റ്റണുകള്‍, ഉയര്‍ന്ന ബോറും സ്‌ട്രോക്കും, നികാസില്‍ പ്ലേറ്റഡ് അലൂമിനിയം ബാരല്‍ ഉള്‍പ്പടെ 80 ഓളം പുതിയ ഘടകങ്ങളാണ് എഞ്ചിനില്‍ ട്രയംഫ് നല്‍കുന്നത്.
നിലവില്‍ സ്ട്രീറ്റ് ട്രിപിളിന്റെ എന്‍ട്രി ലെവല്‍ എസ് വേരിയന്റിനെ മാത്രമാണ് ട്രയംഫ് അവതരിപ്പിച്ചിരിക്കുന്നത്. കവാസാക്കി Z 900, ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 821, അപ്രീലിയ ഷിവര്‍ 900 ഉള്‍പ്പെടുന്ന നിരയോടാണ് ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ എസ് മത്സരിക്കുക.
മോട്ടോര്‍സൈക്കിള്‍ ഘടനയില്‍ വിപ്ലവാത്മക മാറ്റങ്ങള്‍ ഒരുക്കിയാണ് സ്ട്രീറ്റ് ട്രിപിള്‍ എസിനെ ട്രയംഫ് എത്തിച്ചിരിക്കുന്നത്.
പുതിയ എഞ്ചിന്‍, പുതുക്കിയ ഡിസൈന്‍, ഭാരം കുറഞ്ഞ ചാസി, അപ്‌ഡേറ്റഡ് സസ്‌പെന്‍ഷന്‍ എന്നിങ്ങനെ നീളുന്നു സ്ട്രീറ്റ് ട്രിപിള്‍ എസില്‍ ട്രയംഫ് ഒരുക്കിയ മാറ്റങ്ങള്‍.