ആഡംബരം നിറയുന്ന ക്ലസിക് ബൈക്കുകളുടെ ലോകത്തെ ന്യൂജനറേഷന്‍ താരമാണ് ട്രയംഫിന്റെ പുതിയ ബോണ്‍വിലേ സ്ട്രീറ്ര് ട്വിന്‍. മികവുറ്റ പ്രകടനവും ഗംഭീര റൈഡിംഗ് സുഖവും ഈ പുത്തന്‍ താരത്തിന്റെ പ്രത്യേകതയാണ്. ആരെയും കൊതിപ്പിക്കുന്ന രൂപകല്‍പനയ്‌ക്കൊപ്പം ഉന്നത സാങ്കേതിക വിദ്യ കൂട്ടായുള്ള എന്‍ജിന്റെ പെര്‍ഫോമന്‍സും ഇന്ത്യന്‍ വിപണിയില്‍ സ്വീകാര്യത ഉറപ്പാക്കുമെന്ന് ട്രയംഫ് പറയുന്നു. ഉയര്‍ന്ന ടോര്‍ക്കോടു കൂടിയ 900 സി.സി എന്‍ജിനാണുള്ളത്. എ.ബി.എസ്., ട്രാക്ഷന്‍ കണ്‍ട്രോള്‍, യു.എസ്.ജി ചാര്‍ജിംഗ് സോക്ക്രററ്, സ്ലിപ് അസിസ്റ്റ് ക്ലച്ച് തുടങ്ങിയ മികവുകളുമുണ്ട്. കൊച്ചി എക്‌സ് ഷോറൂം വില 7.05 ലക്ഷം രൂപ.