ട്രയംഫിന്റെ 2017 ടൈഗര്‍ എക്‌സ്‌പ്ലോളറര്‍ XCx ഇന്ത്യയില്‍ എത്തി

ട്രയംഫിന്റെ 2017 ടൈഗര്‍ എക്‌സ്‌പ്ലോളറര്‍ XCx ഇന്ത്യന്‍ വാഹന വിപണിയില്‍. നേരത്തെ, XC വേരിയന്റില്‍ മാത്രം ലഭ്യമായിരുന്ന ടൈഗര്‍ എക്‌സ്‌പ്ലോററിന്റെ ബിഎസ് കഢ വേരിയന്റാണ് XCx.

XC വേരിയന്റില്‍ ഉള്‍പ്പെട്ട 1215 സിസി ത്രീസിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് ടൈഗര്‍ എക്‌സ്‌പ്ലോറര്‍ XCx ലും ഉള്‍പ്പെടുന്നത്.

പുതിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റമാണ് ടൈഗര്‍ എക്‌സ്‌പ്ലോറര്‍ XCx ന്റെ മറ്റൊരു ഹൈലൈറ്റ്.

9300 rpm ല്‍ 137 bhp കരുത്തും, 6200 rpm ല്‍ 123 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രയംഫ് ബന്ധപ്പെടുത്തിയിരിക്കുന്നത്. മുന്‍ മോഡലിനെ അപേക്ഷിച്ച് 2 bhp അധിക കരുത്തും 2 Nm torque മാണ് XCx വേരിയന്റില്‍ ലഭ്യമാവുക.

കോര്‍ണറിംഗ് എബിഎസ്, മള്‍ട്ടിചാനല്‍ സ്വിച്ചബിള്‍ എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്ലിപ്അസിസ്റ്റ് ക്ലച്ച് എന്നിവയും ടൈഗര്‍ എക്‌സ്‌പ്ലോറര്‍ XCx ന്റെ സുരക്ഷാ ഫീച്ചറുകളാണ്.

ബ്രിട്ടീഷ് നിര്‍മ്മാതാക്കളുടെ ഫ്‌ളാഗ്ഷിപ്പ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളാണ് ടൈഗര്‍ എക്‌സ്‌പ്ലോറര്‍. മൂന്ന് റൈഡിംഗ് മോഡുകള്‍ക്ക് ഒപ്പമുള്ള റൈഡ്‌ബൈവയര്‍ സാങ്കേതികവിദ്യ ടൈഗര്‍ എക്‌സ്‌പ്ലോററില്‍ ഇടംപിടിക്കുന്നു. സ്‌പോര്‍ട്, കംഫോര്‍ട്ട്, നോര്‍മല്‍ ഉള്‍പ്പെടുന്നതാണ് ലഭ്യമായ ഡ്രൈവിംഗ് മോഡുകള്‍.

ഫസ്റ്റ്ഇന്‍ക്ലാസ് ഇലക്ട്രോണിക്കലി അഡ്ജസ്റ്റബിള്‍ വിന്‍ഡ്‌സ്‌ക്രീന്‍, 12 V പവര്‍ സോക്കറ്റുകള്‍, 5 V അണ്ടര്‍സീറ്റ് യുഎസ്ബി സോക്കറ്റ് ഉള്‍പ്പെടുന്നതാണ് ട്രയംഫ് ടൈഗര്‍ എക്‌സ്‌പ്ലോറര്‍ XCx ന്റെ ഫീച്ചറുകള്‍. ക്ലച്ചുകള്‍ക്ക് ഹൈഡ്രോലിക് പിന്തുണയും മോഡലില്‍ ലഭിക്കുന്നുണ്ട്.

22 ലക്ഷം രൂപ വിലയിലാകും ടൈഗര്‍ എക്‌സ്‌പ്ലോററിനെ ട്രയംഫ് അവതരിപ്പിക്കുകയെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായി രുന്നു. എന്നാല്‍ ഫ്‌ളാഗ്ഷിപ്പ് മോഡലില്‍ ട്രയംഫ് നല്‍കിയ 18.75 ലക്ഷം രൂപ എന്ന അപ്രതീക്ഷിത അഗ്രസീവ് പ്രൈസ് ടാഗ് വിപണിയെ ഞെട്ടിച്ചിരിക്കുകയാണ്.

Top