സ്വാതന്ത്ര ദിനത്തില്‍ റൈഡ് ഫോര്‍ ഫ്രീഡം റൈഡുമായി ട്രയംഫ്

ട്രയംഫ് മോട്ടോര്‍സൈക്കിളും വിവിധ ചാരിറ്റബിള്‍ സൊസൈറ്റികളും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന റൈഡ് ഫോര്‍ ഫ്രീഡം റൈഡ് ആഗസ്റ്റ് 15 ന്. സ്‌മൈല്‍ ഫൗണ്ടേഷന്റെ പാര്‍ട്‌നഷിപ്പോടു കൂടിയാണ് ഇത്തവണത്തെ റൈഡ് ട്രയംഫ് സംഘടിപ്പിച്ചിരിക്കുന്നത്.

റൈഡിലൂടെ സമാഹരിക്കുന്ന പണം രാജ്യത്തെ പെണ്‍കുട്ടികളുടെ പഠനത്തിനായി ചെലവഴിക്കാനാണ് തീരുമാനം. സ്‌മൈല്‍ ഫൗണ്ടേഷന്‍ എന്‍ ജി ഒ യുടെ പ്രധാന പ്രവര്‍ത്തന മണ്ഡലം രാജ്യത്തെ അടിസ്ഥാന വിദ്യാഭ്യാസമാണ്. ഇന്ത്യയിലെ 25 സെന്ററുകളിലായി വ്യാപിച്ചു കിടക്കുന്ന എന്‍ ജി ഒ സംഘടനയാണ് സ്‌മൈല്‍.

Ride-For-Freedom

ഇത് ആദ്യമായല്ല ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫ് ഇത്തരമൊരു റൈഡ് നടത്തുന്നത്. നേരത്തെ 200 പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ട്രയംഫ് ഏറ്റെടുത്തിരുന്നു.

നിലവില്‍ 5000 സ്‌ട്രോങ് കസ്റ്റമേര്‍സ് ആണ് ട്രയംഫിന് ഇന്ത്യയില്‍ ഉള്ളത്. സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് നടക്കുന്ന റൈഡ് പ്രധാന നഗരങ്ങളിലൂടെയാവും കടന്നു പോവുക.

Top