ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് പുതിയ ട്രൈഡന്റ് 660 ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. മുൻപ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു .മിഡില്‍വെയ്റ്റ് റോഡ്സ്റ്റര്‍ മോഡല്‍ ചൈനയില്‍ 86,895 യുവാന്‍ (ഏകദേശം 9.90 ലക്ഷം രൂപ) തുകയ്ക്കാണ് വിപണിയിലെത്തിച്ചിരിക്കുന്നത്.
ഇന്ത്യന്‍ വിപണിയില്‍ 6.95 ലക്ഷം രൂപ മുതല്‍, എക്‌സ്‌ഷോറൂം വിലയില്‍ മോട്ടോര്‍ സൈക്കിള്‍ ലഭ്യമാണ്. 2021 ബീജിംഗ് മോട്ടോര്‍ ഷോയിലാണ് മോഡലിനെ അവതരിപ്പിച്ചത്. നിലവിൽ കാവസാക്കി Z650, ഹോണ്ട CB650R എന്നിവ ട്രൈഡന്റ് 660 എതിരാളികളാണ്.
നിലവില്‍ ബ്രാന്‍ഡില്‍ നിന്നും താങ്ങാവുന്ന വിലയ്ക്ക് എത്തുന്ന മോഡല്‍ കൂടിയാണ് ട്രൈഡന്റ് 660. അതുകൊണ്ട് തന്നെ വരും മാസങ്ങളില്‍ വാഹനത്തിന്റെ വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയിലാണ് ട്രയംഫ്.
ക്രിസ്റ്റല്‍ വൈറ്റ്, സഫയര്‍ ബ്ലാക്ക്, മാറ്റ് ജെറ്റ് ബ്ലാക്ക് & സില്‍വര്‍ ഐസ്, സില്‍വര്‍ ഐസ്, ഡയാബ്ലോ റെഡ് എന്നിങ്ങനെ 4 കളര്‍ ഓപ്ഷനുകളില്‍ ട്രൈഡന്റ് 660 വില്‍പ്പനയ്ക്ക് എത്തുന്നത്. 9,999 രൂപ കുറഞ്ഞ ഇഎംഐ പദ്ധതിയും കമ്പനി അവതരണവേളയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയം.