തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ മൂലം അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി.
മുന്‍കരുതലിന്റെ ഭാഗമായി കാര്യോപദേശകസമിതിയുടേതാണ് തീരുമാനം. ഇതോടെ ഏപ്രില്‍ എട്ട് വരെ നടത്താനിരുന്ന സമ്മേളനം ഇന്നത്തോടെ അവസാനിക്കും.
അതേസമയം, സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നത് അനാവശ്യ ഭീതിയുണ്ടാക്കുമെന്ന പ്രതിപക്ഷത്തിന്റെ വാദം മറികടന്നാണ് കാര്യോപദേശക സമിതിയുടെ തീരുമാനം. ഈ നടപടിയില്‍ സഭയിലും പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് കാര്യോപദേശക സമിതിയില്‍ ഇക്കാര്യം ഉന്നയിച്ചത്.
രാജ്യസഭയും ലോക്‌സഭയും തുടരുന്നതിനാല്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം.