തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ മൂന്നു കൗണ്‍സിലര്‍മാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോര്‍പറേഷനില്‍ രോഗം സ്ഥിരീകരിച്ച കൗണ്‍സിലര്‍മാര്‍ ഏഴായി. സമ്പര്‍ക്കം വഴിയായിരിക്കാം രോഗം പകര്‍ന്നതെന്നാണ് വിവരം.
കോര്‍പറേഷനിലെ നാല് കൗണ്‍സിലര്‍മാര്‍ക്കു ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമായി നടത്തിയ സ്രവ പരിശോധനയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച കൗണ്‍സിലര്‍മാരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നു.