തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ അഭിഭാഷകര്‍ ഇന്ന് കോടതി ബഹിഷ്‌കരിക്കും. തിരുവനന്തപുരം മൂന്നാം നമ്പര്‍ കോടതി മജിസ്ട്രറ്റ് ദീപ മോഹനെ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് നടപടി.
ദീപ മോഹനെ ബഹിഷ്‌കരിച്ച 12 അഭിഭാഷകര്‍ക്കെതിരെയാണ് വഞ്ചിയൂര്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രാകരം കേസ് എടുത്തത്. അസോസിയേഷന്‍ പ്രസിഡന്റ് കെപി ജയചന്ദ്രന്‍, സെക്രട്ടറി പാച്ചല്ലൂര്‍ രാമകൃഷ്ന്‍ ഉള്‍പ്പെടെ കണ്ടാലറിയുന്ന 12 പേര്‍ക്കെതിരെയാണ് കേസ്.
മജിസ്ട്രറ്റിനെ തടഞ്ഞ് വച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ജഡ്ജിമാരുടെ സംഘടന നല്‍കിയ കത്തിനെ തുടര്‍ന്ന് ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ കേസ് എടുക്കാനുള്ള നടപടികള്‍ തുടങ്ങിയിരുന്നു.
സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കെ.എസ്ആര്‍ടിസി ഡ്രൈവറുടെ ജാമ്യം ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് ദീപ മോഹനനന്‍ റദ്ദ് ചെയ്തതിനെതുടര്‍ന്നാണ് ബാര്‍ അസോസിയേഷന്‍ ഭാരവഹികള്‍ അടക്കം മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ കയറി ബഹളം വെച്ചത്. സംഭവം ഭയരഹിതമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും പ്രശ്‌നത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ജഡ്ജിമാരുടെ സംഘടനയായ ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസയിഷന്‍ രംഗത്ത് വന്നത്.