തിരുവനന്തപുരം നഗരം അതീവ ഗുരുതരമായ സ്ഥിതിയിലൂടെയാണു കടന്നുപോകുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരം അതീവ ഗുരുതരമായ സ്ഥിതിയിലൂടെയാണു കടന്നുപോകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രൈമറി, സെക്കണ്ടറി കോണ്ടാക്ടുകളെ മുഴുവന്‍ ടെസ്റ്റിംഗിന് വിധേയമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും പോസിറ്റിവ് ഫലം വരുന്ന മുഴുവന്‍ പേരെയും ഉടന്‍ തന്നെ ആശുപത്രിയിലേക്കു മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം നഗരസഭ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണും നഗരസഭയ്ക്ക് കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകളെ ക്രിറ്റിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാര്‍ഡുകളെ ബഫര്‍ സോണുകളായും പ്രഖ്യാപിച്ചിട്ടുണ്ട്. പൂന്തുറയില്‍ ലോക്ക് ഡൗണ്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസിന് കീഴിലുള്ള കമാന്‍ഡോ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

Top