ഒമ്ലപത്പ്പുറം: തിരുവനന്തപുരത്ത് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ വിജയ (31), കാട്ടാക്കട സ്വദേശി പ്രതാപന്‍ ചന്ദ്രന്‍ (62) എന്നിവരാണ് മരിച്ചത്. എസ്എടി ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു വിജയുടെ മരണം.
ചെന്നൈ സ്വദേശിയായ വിജയ വിഴിഞ്ഞതാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വിജയ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കുഞ്ഞ് പ്രസവ സമയത്ത് തന്നെ മരിച്ചു. മെഡിക്കല്‍ കോളജില്‍ വച്ച് ഇന്ന് രാവിലെയാണ് പ്രതാപന് മരിച്ചത്. ഹൃദയ, ശ്വാസകോശ രോഗങ്ങള്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ ഒമ്പത് അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.