തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു പോലീസുകാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. സ്പെഷല്‍ ബ്രാഞ്ച് ആസ്ഥാനത്തെ ഡ്രൈവര്‍, വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
നേരത്തെ തിരുവനന്തപുരത്ത് കന്റോണ്‍മെന്റ്, ഫോര്‍ട്ട് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഫോര്‍ട്ട് സ്റ്റേഷനിലെ 20 പോലീസുകാരെ നിരീക്ഷണത്തിലാക്കിയിരുന്നു.