തിരുവനന്തപുരം വലിയതുറയിലുള്ള ദുരിതാശ്വാസ ക്യാമ്പില്‍ 21 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരത്ത്: തിരുവനന്തപുരം വലിയതുറയിലുള്ള ദുരിതാശ്വാസ ക്യാമ്പില്‍ 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വലിയുതറ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് രോഗ ബാധ കണ്ടെത്തിയത്. ഇവിടെയുള്ള 50 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയപ്പോളാണ് 21 പേര്‍ക്ക് രോഗം കണ്ടെത്തിയത്.

പ്രായമുള്ളവരും കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. രോഗബാധിതരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. എഴുപതോളം പേരാണ് ക്യാമ്പില്‍ ആകെയുള്ളത്. ബാക്കിയുള്ളവര്‍ക്ക് നാളെ പരിശോധന നടത്തും.

Top