തിരുവനന്തപുരം: ജില്ലയിലെ തേക്കുമൂട് ബണ്ട് കോളനിയില്‍ ഇന്ന് 18 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ഇവിടെ 17 പേര്‍ക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബണ്ട് കോളനിയില്‍ വ്യാപകമായി ആന്റിജന്‍ പരിശോധന നടത്തി.
ഇന്നലെ 50 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധയില്‍ 17 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഇന്നും പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇന്ന് നടത്തിയ പരിശോധനയില്‍ 18 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.