തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ഥിക്ക് കൂടി കോവിഡ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പരീക്ഷ എഴുതിയ കൊല്ലം അഞ്ചല്‍ സ്വദേശിനിക്കാണ് രോഗം കണ്ടെത്തിയത്. കൈമനം മന്നം മെമ്മോറിയല്‍ സ്‌കൂളിലാണ് വിദ്യാര്‍ഥിനി പരീക്ഷ എഴുതിയത്. വിദ്യാര്‍ഥിനിക്കൊപ്പം കാറില്‍ യാത്ര ചെയ്ത അമ്മയ്ക്കും ബന്ധുവിനും രോഗ ബാധയില്ല. 19-മുതല്‍ വിദ്യാര്‍ഥിനി ചികിത്സയിലാണ്. എന്നാല്‍ ആരോഗ്യ വകുപ്പ് ഇക്കാര്യം മറച്ചുവെച്ചെന്ന ആക്ഷേപം ഉയര്‍ന്നുവരുന്നുണ്ട്.

Top