തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഒരു സുഹൃത്ത് കൂടി പ്രതി പട്ടികയില്‍. സംഗീതട്രൂപ്പിലെ സഹായിയും കഴക്കൂട്ടം സ്വദേശിയുമായ ജമീല്‍ ജബ്ബാറിനെയാണ് ഡി.ആര്‍.ഐ പ്രതി ചേര്‍ത്തത്. എന്നാല്‍ ജമീല്‍ ഇപ്പോള്‍ ഒളിവിലാണ്.
തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വര്‍ണം കടത്തിയ കേസിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. ദുബായില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന സംഘത്തിലെ അംഗമാണ് ജമീലെന്നും പലതവണ സ്വര്‍ണം കടത്തിയെന്നും ഡി.ആര്‍.ഐ ആരോപിക്കുന്നു.
പ്രതിക്കെതിരെ കൊഫേപോസെ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഡി.ആര്‍.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ബാലഭാസ്‌കറിന്റെ മറ്റ് സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.