കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയര്‍ ആണോ എന്ന് കോടതി ചേദിച്ചു. കേസില്‍ കസ്റ്റംസ് സൂപ്രണ്ടിന്റെ പങ്ക് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.
കേസിലെ നാല് പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. 83 തവണ പ്രതികള്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയത് വേദനാജനകമാണെന്നും കോടതി അഭിപ്രായപ്പെട്ടു.