തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുസ്ലീം ലീഗ് രാഷ്ട്രീയ യജമാനന്മാരായി കോണ്‍ഗ്രസിനെ അംഗീകരിച്ചിരിക്കുകയാണെന്നും യജമാനന്മാരെ അനുസരിക്കുന്ന ഭൃത്യന്മാരെ പോലെയാണ് ലീഗിന്റെ പെരുമാറ്റമെന്നും കടകംപള്ളി പറഞ്ഞു.
മാത്രമല്ല ലോക കേരളാ സഭയില്‍ നിന്ന് പിന്മാറിയത് കേരളാ ബാങ്ക്, പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് എടുത്ത തീരുമാനം ലീഗ് സങ്കുചിത താല്പര്യത്തോടെ അനുസരിച്ചത് കൊണ്ടാണെന്നും കടകംപള്ളി ആരോപിച്ചു.