തിരുവനന്തപുരം മേനംകുളം കിന്‍ഫ്രയില്‍ 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മേനംകുളം കിന്‍ഫ്രയില്‍ ഉള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 300പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം തെളിഞ്ഞത്.

അതേസമയം, സെക്രട്ടേറിയറ്റില്‍ ഗാര്‍ഡ് ഡ്യൂട്ടി ചെയ്ത പോലീസുദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചു. കൂടാതെ പാറശാല താലൂക്ക് ആശുപത്രിയിലെ സര്‍ജറി വാര്‍ഡില്‍ ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു രോഗികള്‍ക്കും നാല് കൂട്ടിരിപ്പുകാര്‍ക്കുമാണ് രോഗം ബാധിച്ചത്.

Top