തിരുവനന്തപുരത്ത് ഒരു പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജില്ലയില്‍ ഒരു പൊലീസുകാരന് കൂടി കോവിഡ് സ്ഥിരീകരിച്ചു. സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥനാണ് കൊവിഡ് ബാധിച്ചത്. കാട്ടാക്കട സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ദിവസം വരെ ഓഫീസില്‍ എത്തിയിരുന്നു. അണുവിമുക്തമാക്കുന്നതിനായി സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് ഓഫിസ് അടച്ചു.

Top