തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സ്പെഷ്യല്‍ സബ് ജയിലില്‍ ഒരാള്‍ക്കും കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജയിലില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 164 ആയി ഉയര്‍ന്നു.
രോഗവ്യാപനത്തെത്തുടര്‍ന്നു തിരുവനന്തപുരത്തെ ജയില്‍ വകുപ്പ് ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു.