കൊറോണ ; മാസ്‌കുകള്‍ നിര്‍മ്മിച്ച് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ നിവാസികള്‍

തിരുവനന്തപുരം: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപിടിയുടെ ഭാഗമായി ജയിലുകളില്‍ മാസ്‌ക് നിര്‍മ്മിച്ച് തുടങ്ങി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് രാപകലില്ലാതെയുള്ള ഈ നിര്‍മ്മാണം.

സംസ്ഥാനത്ത് മാസ്‌ക്ക് ക്ഷാമം രൂക്ഷമായതോടെയാണ് അത് പരിഹരിക്കാന്‍ ജയിലുകളില്‍ തുണി മാസ്‌ക്കുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. തുണികൊണ്ടുള്ളതായതിനാല്‍ കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാനാകും.

സംസ്ഥാനത്ത് കൊറോണ വ്യാപിച്ചതോടെ അവശ്യവസ്തുകളുടെ പട്ടികയില്‍പെടുത്തിയെങ്കിലും പലയിടത്തും മാസ്‌ക്ക് കിട്ടാനില്ല. ഇതോടെയാണ് ജയിലുകളിലെ തയ്യല്‍ യൂണിറ്റുകളില്‍ മാസ്‌ക്കിന്റെ നിര്‍മാണം തുടങ്ങിയത്. മറ്റ് തയ്യല്‍ ജോലികളെല്ലാം മാറ്റിവച്ചാണ് ഇവരുടെ പ്രവര്‍ത്തനം.

ദിവസവും ആയിരത്തിയഞ്ഞൂറോളം മാസ്‌കുകളാണ് നിര്‍മിക്കുന്നത്. എട്ട് രൂപയാണ് മാസ്‌കിന്റെ വില. ആവശ്യമനുസരിച്ച് നിര്‍മ്മാണം വിപുലപ്പെടുത്താനാണ് ഇവരുടെ തീരുമാനം.

Top