തിരുവനന്തപുരം : തിരുവനന്തപുരം മുരുക്കുമ്പുഴയില്‍ നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. കണിയാപുരം സ്വദേശി ശ്രീകുട്ടന്‍, മുരുക്കുമ്പുഴ സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. പാച്ചിറ സ്വദേശി രാഹുലിന ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുരുക്കുംപുഴ ഹോളിക്രോസ് ആശുപത്രിക്ക് സമീപം വച്ചാണ് അപകടം നടന്നത്. തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ശ്യാമും ശ്രീക്കുട്ടനും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. അപകടത്തില്‍പ്പെട്ടവര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുത പോസ്റ്റ് ഒടിഞ്ഞ് റോഡില്‍ പതിച്ചിരുന്നു.