തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന തീരുമാനവുമായി മന്ത്രിസഭായോഗം.
ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ബാറുകള്‍ പൂട്ടുന്നതിന് പകരം ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് തീരുമാനിച്ചത്.
മാത്രമല്ല, ബാറുകളിലെ ടേബിളുകള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണമെന്നും അവ അണുവിമുക്തമാക്കണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചു.
ഈ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാനും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും മന്ത്രിസഭ തീരുമാനമെടുത്തു. അതിനായി സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം കൂട്ടുന്നത് പരിഗണനയിലാണെന്ന് മന്ത്രിസഭായോഗം അറിയിച്ചു.
അതേസമയം, കൊറോണ വ്യാപനം തടയുന്നതിനുള്ള രണ്ടാംഘട്ട നടപടികള്‍ കരുതലോടെയാണ് സംസ്ഥാനം നീങ്ങുന്നത്.