കൊറോണ; തിരുവനന്തപുരം ആശുപത്രിയിലെ 25 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്തെ ആശുപത്രിയിലെ 25 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍.

കൊറോണ സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്ത ആശുപത്രിയിലെ ഡോക്ടര്‍മാരാണ് നീരിക്ഷണത്തിലായിരിക്കുന്നത്. ഇതോടെ അഞ്ച് വിഭാഗങ്ങളിലെ ഡോക്ടര്‍മാരോടാണ് അവധിയില്‍ പോകാന്‍ നിര്‍ദോശം നല്‍കിയിരിക്കുന്നത്.ഇതിനെ തുടര്‍ന്ന് ആശുപത്രിയിലെ ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചേക്കുമെന്നാണ് സൂചന.

സ്‌പെയിനില്‍ നിന്ന് മാര്‍ച്ച് ഒന്നിന് മടങ്ങിയെത്തിയ ഡോക്ടര്‍ തുടര്‍ന്നുളള ദിവസങ്ങളില്‍ ആശുപത്രിയില്‍ പോയതാണ് മറ്റ് ഡോക്ടര്‍മാരും നിരീക്ഷണത്തിലാകാന്‍ കാരണം. കൊറോണ സ്ഥിരീകരിച്ച ഡോക്ടറുടെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിട്ടേക്കും.
ജില്ലയില്‍ പുതുതായി 162 പേര്‍ കൂടി നിരീക്ഷണത്തിലായതോടെ പേരൂര്‍ക്കട ആശുപത്രിയിലും ഐസൊലേഷന്‍ വാര്‍ഡ് തുറന്നു.

Top