കൊറോണ ഭീതി; സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് സംസ്ഥാനത്ത് കടുത്ത ഭീതി വിതയ്ക്കുന്ന സാഹചര്യത്തില്‍ രോഗബാധയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിങ്കളാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിലാണ് യോഗം നടക്കുക.

നേരത്തെ സെന്‍സസ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സര്‍വകക്ഷിയോഗം വിളിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കൊറോണ സംബന്ധിച്ച പ്രശ്‌നങ്ങളും യോഗത്തില്‍ വിഷയമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Top