കൊറോണ; ക്രൈംബ്രാഞ്ച് മേധാവിമാരുടെ യോഗം മാറ്റിവച്ചു,തീയതി പിന്നീട്

തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യന്‍ ക്രൈംബ്രാഞ്ച് മേധാവിമാരുടെയും മറ്റു കുറ്റാന്വേഷണ ഏജന്‍സി മേധാവിമാരുടെയും യോഗം മാറ്റിവച്ചു.

മാര്‍ച്ച് 20ന് തിരുവനന്തപുരത്ത് നടത്താനിരുന്ന യോഗമാണ് മാറ്റിവെച്ചിരിക്കുന്നത്. സിബിഐ ഡയറക്ടര്‍ റിഷി കുമാര്‍ ശുക്ല ആയിരുന്നു സമ്മേളനത്തിന്റെ മുഖ്യ പ്രഭാഷകന്‍. മാറ്റിവെച്ച യോഗത്തിന്റെ പുതിയ തീയതി പിന്നീട് തീരുമാനിക്കും.

Top