തിരുവനന്തപുരം: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തെ മൃഗശാലയും മ്യൂസിയവും അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവ്. മാര്‍ച്ച് 31 വരെയാണ് അടച്ചിടാന്‍ നിര്‍ദേശം.
ഇവിടങ്ങളില്‍ ആളുകള്‍ കൂട്ടമായി എത്തുന്നത് പരിഗണിച്ചാണ് നടപടിയെന്ന് കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. പ്ലാനിറ്റോറിയവും 31 വരെ പ്രവര്‍ത്തിക്കില്ല.
നേരത്തെ തന്നെ കൊറോണ ഭീതി മൂലം സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ നടപടി.