തിരുവനന്തപുരം: കൊറോണ ഭീതിയെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശമാണ് നിലനില്‍ക്കുന്നത്. ആരോഗ്യമേഖലയെ സംബന്ധിച്ചിടത്തോളം നിരവധി വെല്ലുവിളികള്‍ നേരിടുന്ന ഒരു ഘട്ടം കൂടിയാണിത്. ഈ അവസ്ഥ കണക്കിലെടുത്ത് സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 700 നിയമനങ്ങള്‍ നടത്താനൊരുങ്ങി സര്‍ക്കാര്‍.
300 ഡോക്ടര്‍മാരെയും 400 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും നിയമിക്കുമെന്നും നിലവിലെ പിഎസ്‌സി ലിസ്റ്റില്‍ നിന്നാകും നിയമനം നടത്തുകയെന്നും അധികൃതര്‍ അറിയിച്ചു.