തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി. വില നിയന്ത്രണം നിലവില്‍ വന്നതായും ഇതില്‍ കൂടുതല്‍ തുക ഈടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങിയതിനുശേഷമാകും പരിശോധനകള്‍ കര്‍ശനമാക്കുക. പലരും ഇഷ്ടമുള്ള വിലയ്ക്ക് കുപ്പിവെള്ളം വില്‍ക്കുന്നുവെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് 13 രൂപയാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം.
ബിഐഎസ് നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാരമുള്ള കുപ്പിവെള്ളം മാത്രമേ സംസ്ഥാനത്ത് വില്‍ക്കാന്‍ പാടുള്ളൂവെന്നും സര്‍ക്കാര്‍ അറിയിച്ചു.