തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ മാറ്റമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍. തദ്ദേശ തെരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍ പട്ടിക അനുസരിച്ച് തന്നെ നടത്തുമെന്നും 2019ലെ പട്ടിക അടിസ്ഥാനമാക്കി പുതുക്കാന്‍ 10 കോടി ആവശ്യമായി വരും അതിനാല്‍ 2019ലെ പട്ടിക അടിസ്ഥാനമാക്കുന്നത് പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ ആശങ്ക മാറ്റുമെന്നും ജില്ലാ തലത്തില്‍ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. 2019ലെ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കണമെന്ന ആവശ്യം തള്ളിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ പ്രസ്താവന മുമ്പോട്ട് വെച്ചത്.