തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ തീരുമാനിച്ച് കേരളാ പൊലീസ്. ഇതുമായി ബന്ധപ്പെട്ട് പവന്‍ ഹാന്‍സെന്ന കമ്പനിയുമായി ഡിസംബര്‍ 10 ന് ധാരണാപത്രം ഒപ്പിടും.
പ്രകൃതിക്ഷോഭം പോലുള്ള ദുരന്തങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചത്. മാസം 20 മണിക്കൂര്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാം. ഇതിനായി ഒരുകോടി 44 ലക്ഷം വാടകയാണ് പ്രതിമാസം അടയ്‌ക്കേണ്ടത്. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടാണ് ഇതിനായി ഉപയോഗിക്കുന്നത്.
പതിനൊന്ന് സീറ്റുള്ള ഹെലികോപ്റ്ററാണ് വാടകയ്‌ക്കെടുക്കുന്നത്. പ്രളയകാലത്ത് ഹെലികോപ്റ്ററിന്റെ അപര്യാപ്ത രക്ഷാപ്രവര്‍ത്തനത്തെ വളരെയധികം ബാധിച്ചതിനാലാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്.