തിരുവനന്തപുരം: ഇത്തവണ ബജറ്റില്‍ ജലസേചനത്തിന് മൊത്തം 864 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിലൂടെ കുറഞ്ഞ വിലയില്‍ വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം 2020-21 മുതല്‍ പുറത്തിറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ആലപ്പുഴയ്ക്ക് പൈതൃക നഗരമായി പുനര്‍ജന്മം നല്‍കുമെന്നും അമ്പലപ്പുഴ, ചേര്‍ത്തല മേഖലകളെ വിശപ്പുരഹിത മേഖലകളാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
നദീപുനരുജ്ജീവന പദ്ധതികള്‍ക്ക് 20 കോടി. 50,000 കിണറുകള്‍ റീച്ചാര്‍ജ് ചെയ്യും. 2021ല്‍ 500 പഞ്ചായത്തുകളും തിരുവനന്തപുരം അടക്കം 50 നഗരസഭകളും ഖരമാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ സമ്പൂര്‍ണ ശുചിത്വ പദ്ധതി കൈവരിക്കും.