ലോകകേരളസഭയുടെ പേരില്‍ വന്‍ ധൂര്‍ത്ത്; ചെലവിന്റെ രേഖകള്‍ പുറത്ത്‌

തിരുവനന്തപുരം: ലോകകേരളസഭയുടെ പേരില്‍ വന്‍ ധൂര്‍ത്ത് . പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനും മാത്രം ചെലവ് ഒരുകോടിയോളം രൂപ ചെലവായെന്നും കോവളത്തെ ഹോട്ടലില്‍നിന്ന് ഭക്ഷണം നല്‍കിയതിന് മാത്രം 60 ലക്ഷം രൂപ ചെലവായതുമായ രേഖകള്‍ പുറത്ത്.

സഭയില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികളായ ഭരണപക്ഷ എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ക്കുപുറമേ 178 പ്രവാസി പ്രതിനിധികളുമാണ് ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടന്ന ലോകകേരള സഭയില്‍ പങ്കെടുത്തത്. കോവളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിനായിരുന്നു ഭക്ഷണവിതരണത്തിന്റെ ചുമതല.

ഭക്ഷണ ബില്ലിലെ തുക കൂടുതലാണെന്ന് ഡിസംബര്‍ 20ന് ചേര്‍ന്ന ഉന്നതാധികാരി സമിതി വിലയിരുത്തിയിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ അധികൃതരുമായി ചര്‍ച്ച നടത്തിയാണ് 59, 82, 600 എന്ന് നിജപ്പെടുത്തിയത്.

ഗസ്റ്റ്ഹൗസിനും റസ്റ്റ്ഹൗസിനും പുറമേ നഗരത്തിലെ ഏഴു ഹോട്ടലുകളിലാണ് പ്രതിനിധികള്‍ക്ക് താമസസൗകര്യം ഒരുക്കിയത്. താമസ ബില്ലിനു മാത്രം 23, 42, 725 രൂപയാണ് ചെലവായതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

Top