അനധികൃത സ്വത്ത് സമ്പാദനം; അന്വേഷണം രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചന: ശിവകുമാര്‍

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിജിലന്‍സ് അന്വേഷണത്തിനെതിരെ വിഎസ് ശിവകുമാര്‍ എംഎല്‍എ.
തനിക്കെതിരെ നടത്തുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും ‘അനോണിമസ് പേരിലുള്ള കേസാണിതെന്നും ശിവകുമാര്‍ പറഞ്ഞു.

നേരത്തെ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി അവസാനിപ്പിച്ച കേസാണിതെന്നും അതേ വ്യക്തിയെക്കൊണ്ട് വീണ്ടും പെറ്റിഷന്‍ കൊടുപ്പിച്ച് അന്വേഷിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും സര്‍ക്കാര്‍ അഴിമതിയില്‍ നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇങ്ങനെയൊരു കേസെന്നും ശിവകുമാര്‍ ആരോപിച്ചു.

മാത്രമല്ല അന്വേഷണത്തെ നിയമപരമായി തന്നെ നേരിടമെന്നും പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും നടപടികള്‍ സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ആശുപത്രി വാങ്ങിയതും അനധികൃതമായി വിദേശയാത്രകള്‍ നടത്തിയതും ബിനാമി പേരില്‍ സ്വത്തുക്കള്‍ വാങ്ങികൂട്ടിയതുമടക്കമുള്ള ആരോപണങ്ങളാണ് ശിവകുമാറിനെതിരെ ഉയര്‍ന്നിരുന്നത്.

Top