തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡിസിസി ജനറല്‍ സെക്രട്ടറി മര്‍ദ്ദിച്ചു. പെരുങ്കടവിള മണ്ഡലം പ്രസിഡന്റ ജയനെയാണ് ഡിസിസി ജനറല്‍ സെക്രട്ടറി മാരായി മുട്ടം സുരേഷിന്റെ നേതൃത്വത്തില്‍ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയത്.
മാരായി മുട്ടം സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് എംഎസ് അനിലിന്റെ സഹോദരനാണ് സുരേഷ്.
ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് മര്‍ദ്ദിച്ചതെന്നാണ് സൂചന.
ക്രൂരമായ മര്‍ദ്ദനത്തിനിരയായ ജയന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കോണ്‍ഗ്രസ് പാറശാല നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പുനയല്‍ സന്തോഷും ഇയാളെ ആക്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നുവെന്നാണ് സിസിടിവി ദൃശ്യത്തില്‍ നിന്ന് വെളിവാകുന്ന വിവരം.